ആവശ്യമായ സാധനങ്ങള്‍ :-
ചെറുപയര്‍ പിളര്‍ന്നത് -ഒരു കപ്പ്
കടല പരിപ്പ്-അര കപ്പ്
പച്ചരി-അര കപ്പ്
ഇഞ്ചി-രണ്ടിഞ്ഞു കഷ്ണം
പച്ചമുളക് -നാല്
വറ്റല്‍ മുളക് -നാല്
eno സാള്‍ട്ട് -അര ടീസ്പൂണ്‍
ഉപ്പ്-ആവശ്യത്തിനു
വെളുത്ത എള്ള്-രണ്ടു ടീസ്പൂണ്‍
കറിവേപ്പില-ഒരു തണ്ട്
കടുക്-ഒരു ടീസ്പൂണ്‍
എണ്ണ-രണ്ടു ടീസ്പൂണ്‍
ചെയുന്ന വിധം :-
പരിപ്പുകളും അറിയും നാല് മണിക്കൂര്‍ എങ്കിലും കുതിര്‍ക്കണം.അതിനു ശേഷം ഇതിന്റെ കൂടെ പച്ചമുളക്,വറ്റല്‍ മുളക്,ഇഞ്ചി എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.ഇതിലേക്ക് ആവശ്യത്തിനു ഉപ്പും ഈനോ സാള്‍ട്ട് എന്നിവ ചേര്‍ത്തിളക്കി അര മണിക്കൂര്‍ വക്കുക.അതിനു ശേഷം എണ്ണ മായം പുരട്ടിയ ഇഡലി തട്ടില്‍ മാവു കോരിയൊഴിച് വേവിക്കുക.സാധാ ഇഡലി യുടെ അത്ര വേവ് മതി.അതിനു ശേഷം ഈ ഇഡലികള്‍ നാലായി മുറിച്ചെടുക്കുക.ഒരു പാനില്‍ എണ്ണ ഒഴിച് കടുക് ഇട്ടു പൊട്ടിക്കുക അതിലേക്ക് എള്ളും,കറിവേപ്പിലയും ഇട്ടു വഴറ്റി അതിലേക്കു പൊട്ടിച്ച കഷ്ണങ്ങള്‍ ഇട്ടു ഇളക്കുക ....ചൂടോടെ വിളമ്പാം ..ഏതു ചട്ണി യുടെ കൂടെയും കഴിക്കാം..വെറുത കഴിക്കാനും നല്ലതാണു .....രുചികരവും..ആരോഗ്യകരവുമായ ധോക്ല തയാര്‍.....

No comments:
Post a Comment