പരിപ്പ് - ഒന്നര കപ്പ് തിരുമ്മിയ തേങ്ങാ - 1/2 കപ്പ് മഞ്ഞൾപ്പൊടി - ഒരു നുള്ള് ജീരകം - 1/2 ടീസ്പൂണ്‍ കുഞ്ഞുള്ളി - 3 പച്ചമുളക് - 2-3 വറ്റൽ മുളക് - 2 എണ്ണം കറി വേപ്പില - ഒരു തണ്ട് കടുക്, ഉപ്പ് , എണ്ണ - പാകത്തിന്
തയ്യാറാക്കുന്ന വിധം :
ആദ്യം തേങ്ങയും ജീരകവും പച്ചമുളകും കൂടി ഒരു മിക്സിയിൽ നന്നായി അരച്ചു വെയ്ക്കുക. പരിപ്പ് ഒരു പാനിൽ നന്നായി വറത്തെടുക്കുക ഇനി കുറച്ചു വെള്ളം ചേർത്ത് പരിപ്പ് മഞ്ഞൾപൊടിയും ഇട്ടു നന്നായി വേവിച്ചെടുക്കുക.ഒരു തവി ഉപയോഗിച്ച് വെന്ത പരിപ്പ് ഉടയ്ക്കാം .ഇതിലേക്ക് തേങ്ങാ അരപ്പ് ചേർത്ത് നന്നായി ഇളക്കുക .ആവശ്യത്തിനു ഉപ്പും ചേർത്ത് ഇളക്കി ഒന്ന് തിള വരുമ്പോൾ തീയ് അണയ്ക്കുക.
ഇനി വേറെ ഒരു പാനിൽ കടുകും കുഞ്ഞുള്ളിയും വറ്റൽ മുളകും കറി വേപ്പിലയും താളിച്ച് ചേർക്കുക. രുചികരമായ പരിപ്പ് കറി തയ്യാർ.ചൂട് ചോറിന്റെ കൂടെ കഴിയ്ക്കാം.
വാല്ക്കഷണം :
പരിപ്പ് വെന്തു നന്നായി ഉടയ്ക്കണം എണ്ണയ്ക്ക് പകരം കറി വേപ്പില താളിയ്ക്കാൻ നെയ്യ് ഉപയോഗിച്ചാൽ രുചി കൂടും

No comments:
Post a Comment