പഴുത്ത തക്കാളി നാലായി മുറിച്ചത് ആറെണ്ണം, പച്ചമുളകു പിളര്‍ന്നത് മൂന്നെണ്ണം, പുളി കുറഞ്ഞ തൈര് ഒരു കപ്പ്, ഉപ്പ് പാകത്തിന്, മഞ്ഞള്‍ അര ടീ സ്പൂണ്‍,
അരപ്പിന്
തേങ്ങ ചുരണ്ടിയത് ഒരു കപ്പ്, പച്ചമുളക് രണ്ടെണ്ണം, മുളക്‌പൊടി ഒരു ടീ സ്പൂണ്‍, ജീരകം കാല്‍ ടീ സ്പൂണ്‍
വറുക്കാന്‍
പാചകഎണ്ണ ഒരു ടീ സ്പൂണ്‍, കടുക്, ഉലുവ കാല്‍ ടീ സ്പൂണ്‍, ഉണക്കമുളക് രണ്ടെണ്ണം, കറിവേപ്പില രണ്ട് തണ്ട്
തയാറാക്കുന്ന വിധം
തക്കാളി, പച്ചമുളക്, ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവയ്‌ക്കൊപ്പം അല്‍പ്പം വെള്ളവും ചേര്‍ത്ത് വേവിച്ച് വാങ്ങുക. ആറിയാല്‍ തൈര് ചേര്‍ക്കുക. അരയ്ക്കാന്‍ ഉള്ളവ അരച്ച് ചേര്‍ക്കണം. വറുക്കാന്‍ കുറിച്ച ചേരുവകള്‍ വറുത്തിടുക. ഒന്ന് തിളപ്പിച്ച് വാങ്ങാം.

No comments:
Post a Comment