Sunday, November 9, 2014

ഹെല്‍ത്തി ധോക്ല





ആവശ്യമായ സാധനങ്ങള്‍ :-

ചെറുപയര്‍ പിളര്‍ന്നത് -ഒരു കപ്പ്‌
കടല പരിപ്പ്-അര കപ്പ്‌
പച്ചരി-അര കപ്പ്‌
ഇഞ്ചി-രണ്ടിഞ്ഞു കഷ്ണം
പച്ചമുളക് -നാല്
വറ്റല്‍ മുളക് -നാല്
eno സാള്‍ട്ട് -അര ടീസ്പൂണ്‍
ഉപ്പ്-ആവശ്യത്തിനു
വെളുത്ത എള്ള്-രണ്ടു ടീസ്പൂണ്‍
കറിവേപ്പില-ഒരു തണ്ട്
കടുക്-ഒരു ടീസ്പൂണ്‍
എണ്ണ-രണ്ടു ടീസ്പൂണ്‍

ചെയുന്ന വിധം :-

പരിപ്പുകളും അറിയും നാല് മണിക്കൂര്‍ എങ്കിലും കുതിര്‍ക്കണം.അതിനു ശേഷം ഇതിന്റെ കൂടെ പച്ചമുളക്,വറ്റല്‍ മുളക്,ഇഞ്ചി എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.ഇതിലേക്ക് ആവശ്യത്തിനു ഉപ്പും ഈനോ സാള്‍ട്ട് എന്നിവ ചേര്‍ത്തിളക്കി അര മണിക്കൂര്‍ വക്കുക.അതിനു ശേഷം എണ്ണ മായം പുരട്ടിയ ഇഡലി തട്ടില്‍ മാവു കോരിയൊഴിച് വേവിക്കുക.സാധാ ഇഡലി യുടെ അത്ര വേവ് മതി.അതിനു ശേഷം ഈ ഇഡലികള്‍ നാലായി മുറിച്ചെടുക്കുക.ഒരു പാനില്‍ എണ്ണ ഒഴിച് കടുക് ഇട്ടു പൊട്ടിക്കുക അതിലേക്ക് എള്ളും,കറിവേപ്പിലയും ഇട്ടു വഴറ്റി അതിലേക്കു പൊട്ടിച്ച കഷ്ണങ്ങള്‍ ഇട്ടു ഇളക്കുക ....ചൂടോടെ വിളമ്പാം ..ഏതു ചട്ണി യുടെ കൂടെയും കഴിക്കാം..വെറുത കഴിക്കാനും നല്ലതാണു .....രുചികരവും..ആരോഗ്യകരവുമായ ധോക്ല തയാര്‍.....

സോയ ചങ്ക്സ് മസാല - Soya Chunks Masala





1. സോയ ചങ്ക്സ് -250 ഗ്രാം
2. സവാള കനം കുറച്ചു അരിഞ്ഞത് - 1
3. പച്ചമുളക് അരിഞ്ഞത് -2
4. ഇഞ്ചി അരിഞ്ഞത് - 1 ചെറിയ കഷ്ണം
5. വെളുത്തുള്ളി - 5 അല്ലി
6. മുളകുപൊടി - ഒന്നര ടേബിൾ സ്പൂണ്‍
7. മല്ലിപ്പൊടി - അര ടേബിൾ സ്പൂണ്‍
8. മഞ്ഞൾപൊടി - അര ടീസ്പൂണ്‍
9. തക്കാളി ചെറുതായി അരിഞ്ഞത് - 1
10. പെരുംജീരകം - അര ടീസ്പൂണ്‍, ഏലയ്ക്ക - 4, കറുവാപ്പട്ട - 1 കഷ്ണം ( ഇവ നന്നായി പൊടിക്കണം ).
11. തേങ്ങാക്കൊത് ബ്രൌണ്‍ നിറത്തിൽ വറുത്തെടുത്തത് - 2 ടേബിൾ സ്പൂണ്‍
12. കടുക് - 1 ടീസ്പൂണ്‍
13. എണ്ണ - 1 ടേബിൾ സ്പൂണ്‍
14. കറിവേപ്പില - 1 കതിർപ്പ്
15. ഉപ്പ് - ആവശ്യത്തിന്

സോയ ചങ്ക്സ് വെള്ളത്തിൽ ഒരു മണിക്കൂർ കുതിരാൻ വെയ്ക്കുക. കുതിർന്ന ശേഷം വെള്ളം ഊറ്റി കളഞ്ഞു വയ്ക്കുക. ചീനച്ചട്ടി അടുപ്പിൽ വെച്ച് എണ്ണ ഒഴിച്ചു കടുക് പൊട്ടിച്ച ശേഷം 2-8 വരെയുള്ള ചേരുവകൾ ചേർത്ത് വഴറ്റുക. ഇത് വഴന്ന ശേഷം തക്കാളിയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക.ഇതിലേക്ക് 10, 11 ചേരുവകൾ ക്രമത്തിൽ ചേർത്ത് വീണ്ടും വഴറ്റുക. ഇനി സോയ ചങ്ക്സ് ചേർത്ത് നല്ലവണ്ണം ഇളക്കുക. ഇതിലേക്ക് അല്പം വെള്ളം ( സോയ കുതിർന്നത് ആയതിനാൽ ഒരുപാട് വെള്ളം വേണ്ട ), ഉപ്പു, കറിവേപ്പില എന്നിവ ചേർത്ത് അടച്ച് വെച്ച് വേവിക്കുക. വെന്ത ശേഷം ചൂട് ചോറിന്റെയോ കൂടെയോ ചപ്പാത്തിയുടെ കൂടെയോ കഴിക്കാം.

വേപ്പിലക്കട്ടി




ചെറുനാരകത്തിന്റെ ഇല- ഒരു കപ്പ്
മാതള നാരങ്ങ കഷ്ണങ്ങള്‍- അര കപ്പ്
കറിവേപ്പില -ഒരു കപ്പ്
പെരും ജീരകം- ഒരു ടീസ്പൂണ്‍
ചുവന്ന മുളക് -പത്ത്
ഉപ്പ് – ആവശ്യത്തിന്
കായം- ഒരു നുള്ള്
നാരങ്ങാ നീര് – ഒരു ചെറുനാരങ്ങയുടെ

തയ്യാറാക്കുന്ന വിധം

ചേരുവകളെല്ലാം നനവില്ലാതെ എടുക്കുക. പെരുംജീരകവും ചുവന്ന മുളകും ഉപ്പും കായവും ചേര്‍ത്ത് പൊടിയ്ക്കുക. ഇതിനോടൊപ്പം കറിവേപ്പിലയും നാരകത്തിന്റെ ഇലയും ചേര്‍ത്ത് പൊടിച്ചെടുക്കുക.

ശേഷം നാരങ്ങാ നീര് ചേര്‍ത്ത് വീണ്ടും യോജിപ്പിച്ചെടുക്കുക. ഈ കൂട്ട് ഭരണിയിലോ കുപ്പിയിലോ അടച്ച് വച്ച് വേണ്ടതു പോലെ ഉപയോഗിയ്ക്കാം.

വാഴക്കൂമ്പ് - ചെറുപയര്‍ തോരന്‍





വാഴക്കൂമ്പ് -1 ചെറുപയര്‍ - അര കപ്പ്‌

തേങ്ങ - അര കപ്പ്‌

സവാള - ചെറുത് 1

വെളുത്തുള്ളി - 3 അല്ലി

പച്ചമുളക് - 3 എണ്ണം ജീരകം - ഒരു നുള്ള്

മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍

കറിവേപ്പില, ഉപ്പ് , കടുക്,എണ്ണ - പാകത്തിന്

തയ്യാറാക്കുന്ന വിധം

ചെറുപയര്‍ ഉടയാതെ വേവിച്ചെടുക്കണം.

വാഴക്കൂമ്പ് ചെറുതായി കൊത്തിയരിയുക. അരിഞ്ഞ വാഴക്കൂമ്പില്‍ കുറച്ച് വെളിച്ചണ്ണയും മഞ്ഞള്‍പൊടിയും ചേര്‍ത്ത് തിരുമ്മണം. ( ഇതിലെ നൂല്‍ കളയാനാണ് ഇങ്ങനെ ചെയ്യുന്നത് .) . തേങ്ങയും പച്ചമുളകും വെളുത്തുള്ളിയും ജീരകവും മിക്സിയിൽ ചതച്ചെടുക്കുക..ഈ അരപ്പും സവാള ചെറുതായി കൊത്തിയരിഞ്ഞതും മഞ്ഞള്‍പ്പൊടിയും ഉപ്പും കൂടി അരിഞ്ഞു വെച്ചിരിയ്ക്കുന്ന വാഴക്കൂമ്പിൽ ചേർത്ത് കൈ കൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക

ഒരു പാനിൽ എണ്ണ ചൂടാക്കി കറി വേപ്പില താളിയ്ക്കുക. ഇതിലേക്ക് വാഴക്കൂമ്പ് ചേര്‍ത്ത് നന്നായി ഇളക്കി ഒരു അടപ്പുകൊണ്ടടച്ച് ചെറുതീയില്‍ വേവിക്കണം. മുക്കാല്‍ വേവാ‍കുമ്പോള്‍ ചെറുപയര്‍ ചേര്‍ക്കണം. നന്നായി ചിക്കി തോർത്തി എടുക്കുക.രുചികരമായ തോരൻ തയ്യാർ

വാട്ടു കപ്പ കുഴച്ചതും (ഉണക്ക കപ്പ) ഉണക്ക മീനും വാഴക്കയും കറിയും





ഉണക്ക മീൻ കറി
തുണ്ടൻ മീൻ (ഏതെങ്കിലും - ഇത് ശ്രാവ്) - 10-15 തുണ്ട്
ഏത്തക്ക - 1 (മീഡിയം) ചെണ്ട മുറിച്ചു നാലായി കീറിയത്
പച്ച മുളക് - 6 (എരിവു വേണ്ടതനുസരിച്ചു)
സവാള - 1 ചെറിയതിന്റെ പകുതി അരിഞ്ഞെടുത്ത്
കറി വേപ്പില - പകുതി തണ്ട് (4-5 ഇല)
കുടം പുളി - രണ്ടു ചുള
ഇത്രയും സാധനങ്ങൾ ഒരു കറി ചട്ടിയിൽ അല്പം വെള്ളവുമായി അടുപ്പത് വെക്കുക (മീൻ 4 മണിക്കൂർ എങ്കിലും വെള്ളത്തിൽ ഇട്ടു വെച്ചിരുന്നു ഉപ്പു കളഞ്ഞു എടുക്കണം- അരി കഴുകിയ കാടിയിൽ ഒരു തുണ്ട് ന്യൂസ്‌ പേപ്പർ ഇട്ടു അതിൽ മീൻ ഇട്ടു വെച്ച് നോക്കൂ )
ഇത് വെകുംബോഴേക്കും നമ്മുക്ക് അരപ്പ് അരച്ചെടുക്കാം
കൊച്ചുള്ളി - 4
മല്ലിപൊടി - 1 ടേബിൾ സ്പൂണ്‍
മുളക് പൊടി - 1 ടി സ്പൂണ്‍
മഞ്ഞൾ പൊടി - 1/4 ടി സ്പൂണ്‍
തേങ്ങ തിരുമ്മിയത്‌ - 1/2 മുറി
ഇത് നന്നായി അരച്ചെടുക്കുക.
ഇപ്പോൾ മീനും കായും വെന്തു പാകമായി കാണും. ഇതിലേക്ക് അരപ്പ് ചേര്ക്കുക. പുളിയും ഉപ്പുമൊക്കെ പാകമാണോ എന്ന് നോക്കി അരപ്പ് തിള വന്നാൽ (വെട്ടി തിളച്ചു തേങ്ങ പിരിഞ്ഞു പോകരുത്) കടുക് താളിക്കം.
താളിക്കാൻ
വെളിച്ചെണ്ണ - 2 സ്പൂണ്‍
ഉലുവ - 1/2 ടി സ്പൂണ്‍
കടുക് - 1/2 ടി സ്പൂണ്‍
കൊച്ചുള്ളി - 2 അരിഞ്ഞത്
വറ്റൽ മുളക് - 2 ഓരോന്നും രണ്ടായി മുറിക്കുക
കറിവേപ്പില - 1 തണ്ട്.
എണ്ണ ചൂടായാൽ യഥാക്രമം ഓരോന്നും ഇട്ടു മൂപ്പിച്ചു കറി താളിചെടുക്കുക.
Enjoy!!

പൈൻ ആപ്പിൾ കിച്ചടി




ആവശ്യമുള്ള സാധനങ്ങൾ
ചെറുതായി കൊത്തി അരിഞ്ഞ പൈൻ ആപ്പിൾ കുറച്ച്
മഞ്ഞൾപൊടി 1 നുള്ള്
പച്ചമുളക് പിളർന്നത് 2
തേങ്ങായും ജീരകവും നല്ല വെണ്ണ പോലെ അരച്ചത് 3 ടീസ്പൂണ്
തൈര് ഉടച്ചത്, ഉപ്പ് ഇവ പാകത്തിന്
കറിവേപ്പില , കടുക് , ഉണക്കമുളക് എണ്ണ ഇവ താളിക്കാൻ വേണ്ടത്

ഉണ്ടാക്കുന്ന വിധം: പൈൻ ആപ്പിൾ പച്ചമുളക് മഞ്ഞൾപൊടി ഉപ്പു ഇവ ചേർത്ത് കുറച്ചു വെളളം ഒഴിച്ച് വേവിച്ച് വെള്ളം തോർത്തി വാങ്ങുക. ഒന്ന് തണുക്കുമ്പോൾ തേങ്ങായും ജീരകവും അരച്ചതും തൈര് ഉടച്ചതും ചേർത്ത് കടുകും ബാകി ചേരുവകളും ചേർത്ത് താളിച്ച് ഇടുക.

പനീർ അവിയൽ




ആവശ്യമുള്ള സാധനങ്ങൾ:~
പനീർ - 250 ഗ്രാം ( നീളത്തിൽ മുറിക്കാൻ പാകമുള്ള വലുപ്പത്തിൽ)
കാരറ്റ് 2-3 എണ്ണം, ബീൻസ്‌ - 6-8 എണ്ണം, മുരിങ്ങക്കായ- 2 എണ്ണം
തേങ്ങ ചിരകിയത് - 1 - 1.5 കപ്പു (നേർമയായി ചിരകിയത്, അല്ലെങ്കിൽ മിക്സിയിൽ ഒന്ന് കറക്കിയെടുക്കുക)
മഞ്ഞൾ പൊടി 1 tsp, മുളക് പൊടി - 1/2 tsp, ജീരകം 1 tsp, വെളുത്തുള്ളി, കറിവേപ്പില
ഉപ്പു, എണ്ണ

പാചകരീതി:~
പനീർ നീളത്തിൽ ചെറിയ കഷ്ണങ്ങളാക്കി അരിയുക. ഒരേ നീളത്തിൽ തന്നെ മുരിങ്ങക്കായ, ബീൻസ്‌, കാരറ്റ് എന്നിവ അരിഞ്ഞെടുക്കുക.
കറിവേപ്പില ചേർത്ത് വെളുത്തുള്ളിയും ജീരകവും ചതച്ചെടുക്കുക.
അരിഞ്ഞു വെച്ചിരിക്കുന്ന പച്ചക്കറി കഷ്ണങ്ങളും പനീറും തേങ്ങാപീര മുളകുപൊടി മഞ്ഞൾപൊടി ഇവ ചേർത്തു വെയ്ക്കുക.
ഇതിലേക്ക് ചതച്ചു വെച്ചിരിക്കുന്ന വെളുത്തുള്ളിയും ജീരകവും കറിവേപ്പിലയും ചേർത്തിളക്കുക. 2-3 സ്പൂണ്‍ വെളിച്ചെണ്ണ ചേർക്കുക. ഉപ്പു ചേർത്തു പാകത്തിന് വെള്ളമൊഴിച്ച് വേവിച്ചെടുക്കുക. ആവശ്യമെങ്കിൽ പച്ചമുളക് ചേർക്കുക.
സ്വാദിഷ്ടമായ പനീർ അവിയൽ തയ്യാർ!!

(**പനീർ പൊടിഞ്ഞു പോകുമെന്ന് തോന്നുന്നുണ്ടെങ്കിൽ ഒരു പരന്ന ചട്ടിയിൽ ചെറുതായി മൊരിച്ചെടുക്കുക).

നാടൻ പരിപ്പ് കറി





പരിപ്പ് - ഒന്നര കപ്പ്‌ തിരുമ്മിയ തേങ്ങാ - 1/2 കപ്പ്‌ മഞ്ഞൾപ്പൊടി - ഒരു നുള്ള് ജീരകം - 1/2 ടീസ്പൂണ്‍ കുഞ്ഞുള്ളി - 3 പച്ചമുളക് - 2-3 വറ്റൽ മുളക് - 2 എണ്ണം കറി വേപ്പില - ഒരു തണ്ട് കടുക്, ഉപ്പ് , എണ്ണ - പാകത്തിന്

തയ്യാറാക്കുന്ന വിധം :

ആദ്യം തേങ്ങയും ജീരകവും പച്ചമുളകും കൂടി ഒരു മിക്സിയിൽ നന്നായി അരച്ചു വെയ്ക്കുക. പരിപ്പ് ഒരു പാനിൽ നന്നായി വറത്തെടുക്കുക ഇനി കുറച്ചു വെള്ളം ചേർത്ത് പരിപ്പ് മഞ്ഞൾപൊടിയും ഇട്ടു നന്നായി വേവിച്ചെടുക്കുക.ഒരു തവി ഉപയോഗിച്ച് വെന്ത പരിപ്പ് ഉടയ്ക്കാം .ഇതിലേക്ക് തേങ്ങാ അരപ്പ് ചേർത്ത് നന്നായി ഇളക്കുക .ആവശ്യത്തിനു ഉപ്പും ചേർത്ത് ഇളക്കി ഒന്ന് തിള വരുമ്പോൾ തീയ് അണയ്ക്കുക.

ഇനി വേറെ ഒരു പാനിൽ കടുകും കുഞ്ഞുള്ളിയും വറ്റൽ മുളകും കറി വേപ്പിലയും താളിച്ച്‌ ചേർക്കുക. രുചികരമായ പരിപ്പ് കറി തയ്യാർ.ചൂട് ചോറിന്റെ കൂടെ കഴിയ്ക്കാം.

വാല്ക്കഷണം :

പരിപ്പ് വെന്തു നന്നായി ഉടയ്ക്കണം എണ്ണയ്ക്ക് പകരം കറി വേപ്പില താളിയ്ക്കാൻ നെയ്യ് ഉപയോഗിച്ചാൽ രുചി കൂടും

നാടൻ ചീര തോരൻ




1) ചീര നല്ലതുപോലെ കഴുകി വെള്ളം കുടഞ്ഞു കളഞ്ഞു ചെറുതായി അരിഞ്ഞെടുക്കുക.
2) ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു പച്ചമുളകു, കറിവേപ്പില, ഉള്ളി വെളുത്തുള്ളി അരിഞ്ഞത് ഇട്ടു വഴറ്റുക. (താളിക്കുന്ന കൂട്ടത്തിൽ കുറച്ചു തുവര പരിപ്പ് കൂടി ചേർക്കാറുണ്ട്).
3) ഇതിലേക്ക് കഴുകി അരിഞ്ഞു വെച്ചിരിക്കുന്ന ചീര ചേർത്തു പാകത്തിന് ഉപ്പു ചേർത്ത് വേവിച്ചെടുക്കുക. വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല. ചീര വെന്തുകഴിയുമ്പോൾ അളവിൽ കുറയുന്നത് കൊണ്ട് ഉപ്പു ആദ്യം കുറച്ചു ചേര്ക്കുക. മൂടി വെച്ച് വേവിച്ചാൽ പോഷകഗുണങ്ങൾ നഷ്ടപ്പെടാതിരിക്കും. പത്തു മിനിറ്റിനടുത്താണ് വേകാൻ എടുക്കാറു.
4) അടുപ്പിൽ വാങ്ങുന്നതിന് മുൻപ് തേങ്ങാ പീര ചേർത്ത് ഇളക്കി നല്ല തീയിൽ രണ്ടു മൂന്നു മിനിട്ട് വേവിക്കുക.

ചോറിന്റെ കൂടെ ചൂടോടെ വിളമ്പി കഴിക്കുക
Li

തേങ്ങ മൊരുകറി





പഴുത്ത തക്കാളി നാലായി മുറിച്ചത് ആറെണ്ണം, പച്ചമുളകു പിളര്‍ന്നത് മൂന്നെണ്ണം, പുളി കുറഞ്ഞ തൈര് ഒരു കപ്പ്, ഉപ്പ് പാകത്തിന്, മഞ്ഞള്‍ അര ടീ സ്പൂണ്‍,

അരപ്പിന്

തേങ്ങ ചുരണ്ടിയത് ഒരു കപ്പ്, പച്ചമുളക് രണ്ടെണ്ണം, മുളക്‌പൊടി ഒരു ടീ സ്പൂണ്‍, ജീരകം കാല്‍ ടീ സ്പൂണ്‍

വറുക്കാന്‍

പാചകഎണ്ണ ഒരു ടീ സ്പൂണ്‍, കടുക്, ഉലുവ കാല്‍ ടീ സ്പൂണ്‍, ഉണക്കമുളക് രണ്ടെണ്ണം, കറിവേപ്പില രണ്ട് തണ്ട്

തയാറാക്കുന്ന വിധം

തക്കാളി, പച്ചമുളക്, ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവയ്‌ക്കൊപ്പം അല്‍പ്പം വെള്ളവും ചേര്‍ത്ത് വേവിച്ച് വാങ്ങുക. ആറിയാല്‍ തൈര് ചേര്‍ക്കുക. അരയ്ക്കാന്‍ ഉള്ളവ അരച്ച് ചേര്‍ക്കണം. വറുക്കാന്‍ കുറിച്ച ചേരുവകള്‍ വറുത്തിടുക. ഒന്ന് തിളപ്പിച്ച് വാങ്ങാം.

തന്തൂരി കപ്പ




കപ്പ - ½ കിലോ 
ഇഞ്ചി വെളുത്തുള്ളി അരച്ചത്‌ - 1 ടീസ്പൂണ്‍ 
ലെമണ്‍ ജ്യൂസ് - ½ ടീസ്പൂണ്‍
പുളിയില്ലാത്ത വെള്ളം ഇല്ലാത്ത തൈര് – ½ കപ്പ്
മുളക് പൊടി - ½ ടീസ്പൂണ്‍
ഗരം മസാല പൊടി - ഒരു നുള്ള്
ബ്ലാക്ക് സാള്‍ട്ട് - 1/4 ടടീസ്പൂണ്‍
ജീര പൌഡര്‍ - ഒരു നുള്ള്
മല്ലി ചട്നി
പുതിനയിലയും പച്ചമുളകും ചേര്‍ത്തു അരച്ചെടുക്കുക.

തയ്യാറാക്കുന്ന വിധം

വട്ടത്തില്‍ മുറിച്ചെടുത്ത കപ്പ ഉപ്പും മഞ്ഞളും ചേര്‍ത്ത വെള്ളത്തില്‍ ഇട്ട് രണ്ടോ മൂന്നോ മിനിറ്റ് തിളപ്പിക്കുക. പിന്നെ വെള്ളത്തില്‍ നിന്ന് വാര്‍ത്തെടുക്കുക. തൈര്, മുളക് പൊടി, ഗരം മസാല, ബ്ലാക്ക് സാള്‍ട്ട്, ജീരക പൊടി, ലൈം ജ്യൂസ്, ഇഞ്ചി വെളുത്തുള്ളി മിശ്രിതം എന്നിവ മിക്സ് ചെയ്തു കപ്പയില്‍ പുരട്ടി ഇരുപതോ മുപ്പതോ മിനിട്ട് മാരിനേറ്റു ചെയ്തു ഫ്രിഡ്ജില്‍ വെക്കുക. ഒരു നീളമുള്ള കമ്പിയില്‍ കപ്പ കോര്‍ത്തു വെച്ച് തന്തൂര്‍ അടുപ്പില്‍ ചുട്ടെടുക്കുക. ചൂടോടു കൂടി പുതിനയില ചട്നിയോടൊപ്പം കഴിക്കാം.

മൈക്രോ വേവ് അവനി
ലും ഇത് ഉണ്ടാക്കാം

ചേമ്പ് പുഴുങ്ങിയതും കാ‍ന്താരി മുളക് ഉടച്ചതും




മലയാളികളുടെ മഴക്കാലത്തെ പ്രിയപ്പെട്ടഒരു നാടന്‍ രുചി..കുട്ടിക്കാലത്ത് എന്റെ അമ്മവീട്ടില്‍ പോകുമ്പോഴാണ് ഇതിന്റെ രുചി ശെരിക്കും അറിയുന്നത്. അമ്മയുടെ അമ്മ എന്റെ വല്യമ്മച്ചി നന്നായി പാചകം ചെയ്യുമായിരുന്നു.ഞങ്ങള്‍ ചെല്ലുമ്പോള്‍ ഒക്കെ ഇത് കഴിക്കാറുണ്ട്.

വലിയ ഒരു വാഴയിലയില്‍ കപ്പ ,കാച്ചില്‍,ചേമ്പ് ( കണ്ണന്‍ ചേമ്പ് ആണ് കൂടുതല്‍ രുചി) ,ചേന എല്ലാം കൂടി കലത്തില്‍ പുഴുങ്ങി വാഴയിലയിലേക്ക് കുടഞ്ഞിടും, ഇലയുടെ വശങ്ങളില്‍ കാ‍ന്താരി മുളകും കുഞ്ഞുള്ളിയും ഉടച്ചത് പച്ച വെളിച്ചെണ്ണ ചേര്‍ത്തു വെച്ചിരിക്കും, എല്ലാരും കൂടി ചുറ്റുമിരുന്നു കാ‍ന്താരി ഉടച്ചതില്‍ തൊട്ടു കഴിക്കും, കൂടെ ഓരോ ഓരോ കട്ടന്‍ കാപ്പിയും,.... ,ഇപ്പോള്‍ നാട്ടില്‍ ഉള്ളവര്‍ക്ക് പോലും ഇതൊന്നും കിട്ടാനില്ല

ചേമ്പ് ചെരണ്ടി തൊലി കളഞ്ഞു കഴുകി വൃത്തിയാക്കി ഒരു പാത്രത്തില്‍ ആവശ്യത്തിന് വെള്ളം ചേര്ത്തു പുഴുങ്ങി എടുക്കുക,വെള്ളം ഊറ്റി കളഞ്ഞതിന് ശേഷം പാകത്തിന് ഉപ്പ് ചേര്‍ക്കുക . ചേമ്പ് പുഴുങ്ങിയത് തയ്യാര്‍.

ഇനി കാന്താരിയും കുഞ്ഞുള്ളിയും ഉടച്ചത് ഉണ്ടാക്കാം. പത്തു പതിനഞ്ചു കുഞ്ഞുള്ളിയും ആവശ്യത്തിന് കാന്താരി മുളകും കൂടി ഒരു കുഴിയന്‍ പാത്രത്തില്‍ ഇട്ടു കൈ കൊണ്ട് ഞെവിടി എടുത്തിട്ട് വെളിച്ചെണ്ണയും ഉപ്പും ചേര്ക്കുക..ഇതിനു കത്തിയും മിക്സിയും ഒന്നും വേണ്ട,രുചി കിട്ടില്ല..പണ്ട് കാലത്ത് അരി വെന്തു വാങ്ങാന്‍ ഉപയോഗിക്കുന്ന ഒരു അടപ്പ് ചട്ടി ഉണ്ട് ,അതില്‍ തവി ( മരത്തവി) കൊണ്ട് ഉടച്ചു ആണ് ഇത് ഉണ്ടാക്കിയിരുന്നത്.അത് ഇല്ലാത്തവര്‍ അമ്മിക്കല്ലില്‍ ചതചെടുക്കും. ഇനി ചേമ്പും കന്താരി മുളക് ഉടച്ചതും ഒരു കട്ടന്‍ കാപ്പിയും കൂടി കഴിച്ചോളു,, ഉണക്ക മീന്‍ ചുട്ടതും കൂടി ഉണ്ടെങ്കില്‍ അഹാഹ് .വായിലൂടെ പുതിയ ടൈറ്റാനിക് ഓടിക്കാം.

കറുത്ത കടലയും ബീറ്റ് റൂട്ടും തോരൻ വെച്ചത്




1) ബീറ്റ് റൂട്ട് (small) - 2 no.s grated
2) വേവിച്ച കറുത്ത കടല - 1 കപ്പു
3) ഒരു ചെറിയ ഉള്ളി അരിഞ്ഞത് , ഉണക്കമുളക്, കറിവേപ്പില, ഉഴുന്ന് പരിപ്പ് - ഒരു ചെറിയ സ്പൂണ്‍, കടുക്
4) തേങ്ങ ചിരകിയത് 3/4 കപ്പു, മുളകുപൊടി -1/2 tsp, മഞ്ഞൾ പൊടി- ഒരു ചെറിയ നുള്ള്
5) ഉപ്പു, എണ്ണ

വിധം:
--------
a) ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു ഉഴുന്നുപരിപ്പ്, ഉള്ളി അരിഞ്ഞത്, വറ്റൽ മുളക് , കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. മുളകുപൊടിയും മഞ്ഞൾ പൊടിയും ചേർക്കുക. ഇതിലേക്ക് ഗ്രേറ്റ് ചെയ്തു വെച്ചിരിക്കുന്ന ബീറ്റ് റൂട്ട് ഇട്ടു ഉപ്പു ചേർത്ത് വേവിക്കുക. കുറച്ചു വെള്ളം വേവിച്ചാൽ മതിയാവും.
b) ചെറുതീയിൽ വെച്ച് വെന്തു വരുമ്പോൾ വേവിച്ചു വെച്ചിരിക്കുന്ന കടല ചേർക്കുക.
5) ഇതിലേക്ക് തേങ്ങ ചിരകിയത് മുകളിൽ വിതറി ആവിയിൽ പീര വേവാൻ രണ്ടു മൂന്നു മിനിട്ട് വെയ്ക്കുക. അതിനു ശേഷം ഇളക്കി അടുപ്പിൽ നിന്നും വാങ്ങുക.
കുറച്ചു ചോറും തൈരും ഈ തോരനും ഉണ്ടെങ്കിൽ !!

ഞാൻ മുൻപ് പോസ്റ്റ്‌ ചെയ്തിരുന്നതിൽ നിന്നും ചെറിയ വ്യത്യാസമുണ്ട്, എന്റെ മക്കൾക്ക്‌ ഇതാണ് കൂടുതൽ ഇഷ്ടപ്പെട്ടത്.
നിങ്ങളും ഒന്നും വെച്ച് നോക്കിയിട്ട് പറയൂ.

കര്‍ക്കിടകക്കഞ്ഞി





23 മുതല്‍ 30 വരെ ആയുര്‍ വേദ ഔഷധങ്ങളുടെ കൂട്ടാണ് ഈ ഔഷധ കഞ്ഞിക്കൂട്ടില്‍ ഉള്ളത്.
കുറുന്തോട്ടിവേര്,
കരിങ്കുറിഞ്ഞി,
അരിയാറ്,
ജീരകം,
ഉലുവ,
അയമോദകം,
ആശാളി,
പുത്തരിച്ചുണ്ട വേര്,
ചുക്ക് എന്നിവയാണ് ഇതിലെ പ്രധാന ഇനങ്ങള്‍.

തഴുതാമ,
കൈയ്യോന്നി,
മുയല്‍ച്ചെവിയന്‍,
മുക്കുറ്റി,
തിരുതാളി,
വിഷ്ണുകാന്തി
തുടങ്ങിയ ദശപുഷ്പങ്ങളും ഇതോടൊപ്പം ചേര്‍ക്കാറുണ്ട്.ഇവയെല്ലാം പിഴിഞ്ഞെടുത്ത നീരില്‍ കഞ്ഞിവെച്ച് കുടിക്കുക.

ഞവരയരിയാണ് കഞ്ഞിക്കായി ഉപയോഗിക്കുക. പൊടിയരി, ഗോതമ്പ്, പച്ചരി, ചെറുപയറ് തുടങ്ങിയ ധാന്യങ്ങള്‍ ഒറ്റയ്‌ക്കോ കൂട്ടായോ കഞ്ഞിവച്ച് അതില്‍ ആവശ്യത്തിന് ഈ ഔഷധക്കൂട്ട് ചേര്‍ത്ത് ഉപയോഗിക്കാം.
ആവശ്യമെങ്കില്‍ പശുവിന്‍ പാലോ തേങ്ങാപ്പാലോ ചേര്‍ത്ത് ചുവന്നുള്ളി, ജീരകം എന്നിവയും കുറച്ച് നെയ്യും ചേര്‍ത്ത് മൂപ്പിച്ചെടുത്ത് കഞ്ഞിയില്‍ ചേര്‍ക്കാവുന്നതാണ്.
സ്വാദിനായി ശര്‍ക്കര, ഏലക്കാ, ഗ്രാമ്പൂ എന്നിവയും ചേര്‍ക്കാറുണ്ട്. ഈ കഞ്ഞി ചുരുങ്ങിയത് ഏഴ് ദിവസം കഴിക്കണം. കര്‍ക്കിടകം മുഴുവന്‍ കഴിക്കാനായാല്‍ അത്രയും നന്ന്.
ഇപ്പോള്‍, കര്‍ക്കിടക കഞ്ഞിക്കൂട്ട് എന്ന പേരില്‍ വിവിധ ആയുര്‍വേദ സ്ഥാപനങ്ങള്‍ കര്‍ക്കിടകക്കഞ്ഞിയുടെ കിറ്റുകള്‍ വിപണിയില്‍ ഇറക്കുന്നുണ്ട്.
കര്‍ക്കിടകക്കഞ്ഞി കഴിക്കുമ്പോള്‍ മത്സ്യ മാംസങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. എരിവ്, ഉപ്പ്, പുളി ഇവ കുറയ്ക്കുക, കൊഴുപ്പും തണുപ്പുമുള്ള ആഹാരം ഒഴിവാക്കുക, ലഹരി പദാര്‍ത്ഥങ്ങള്‍ വര്‍ജ്ജിക്കുക, സസ്യാഹാരം ശീലിക്കുക, ഇലക്കറികള്‍ കൂടുതല്‍ ഉപയോഗിക്കുക.
കര്‍ക്കിടകത്തില്‍ എല്ലാ ദിവസവും ഔഷധ ഗുണമുള്ള കഞ്ഞി കുടിക്കുക. ചെയ്യുന്നത് ശരീരത്തിന് സ്വാഭാവികമായ ശക്തിയും രോഗപ്രതിരോധ ശേഷിയും കൈവരുത്തുന്നു. മരുന്നുകഞ്ഞി കുടിച്ചാല്‍ വാതം, പിത്തം, വായു, വിശപ്പില്ലായ്മ, നെഞ്ചുവേദന, ശ്വാസംമുട്ടല്‍, മൂത്രത്തിലെ പഴുപ്പ്, അര്‍ശ്ശസ്സ് എന്നിവ ഇല്ലാതാകുമെന്ന് നാട്ടുവൈദ്യന്മാര്‍ പറയുന്നു. കരള്‍ വീക്കത്തിനും ഹൃദയത്തകരാറുകള്‍ക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും ഇത് ശ്രേഷ്ഠമായ പ്രതിവിധിയാണ്.
ഈ ഔഷധക്കഞ്ഞി കഴിക്കുന്നതു മൂലം അഗ്‌നി ദീപ്തിയുണ്ടാവുന്നു. വാത സംബന്ധമായ അസുഖം, ധാതുക്ഷയം, ത്വക്ക് രോഗങ്ങള്‍ എന്നിവ ശമിക്കുന്നു. ദഹനപ്രക്രിയയെ സഹായിക്കുകയും സുഖവിരേചനം ഉണ്ടാക്കുകയും ചെയ്യുന്നു.
ആര്‍ത്തവ വിരാമം ഉണ്ടായ സ്ത്രീകള്‍ക്ക് കര്‍ക്കിടക കാലത്തുണ്ടാവുന്ന പുറം വേദന, വാത സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് പഥ്യത്തോടെ കര്‍ക്കിടക കഞ്ഞി സേവിക്കുന്നത് നല്ലതാണെന്ന് തെളിഞ്ഞിട്ടുണ്ട്. കര്‍ക്കിടക മാസത്തില്‍ കോശവിവേചനമാണ് ശരീരത്തില്‍ നടക്കുന്നത്. അതിനാല്‍ ഇത്തരം ഔഷധക്കഞ്ഞികള്‍ കഴിക്കുന്നത് നല്ലതാണ്.

എഗ്ഗ് fried റൈസ്




2 - 3 വലിയ ഉള്ളി എണ്ണയിൽ ഫ്രൈ ചെയ്തു ബ്രൌണ്‍ നിറം ആകുമ്പോൾ എടുക്കുക . കുറച്ചു അണ്ടി പരിപ്പും വറുത്തു വെക്കുക (ഞാൻ ഇതിൽ ഉപയോഗിച്ചില്ല )

ഒരു കപ്പ്‌ ബിരിയാണി റൈസ് (ഞാൻ രംഭോഗ് റൈസ് ആണ് എടുത്തത്‌) ഒരു കപ്പു വെള്ളം ഒഴിച്ച് ഉപ്പു, 1-2 ഗ്രാമ്പു, ഒരു ഏലക്കായ, ,ഇട്ടു കുക്കറിൽ വേവിക്കുക .

മുട്ട പൊട്ടിച്ചു ഒരുപാത്രത്തിൽ ഒഴിച്ച്, ഉള്ളി, ഇഞ്ചി,പച്ചമുളക്, കുറച്ചു തേങ്ങ, കറിവേപ്പില, ഉപ്പു, മഞ്ഞള്പൊടി, (കുറച്ചു ചുവന്ന മുളക് പോടീ-ഒപ്റ്റിഒനൽ) എന്നിവ ചേർത്ത് മിക്സ്‌ ചെയ്യുക. ഇനി ഒരുപനിൽ വെളിച്ചന്ന/നെയ്യ് ഏതെങ്കിലും ഒഴിച്ച് കുറച്ചു ജീരകം, കറിവേപ്പില എന്നിവ ഇട്ടു മൂകുമ്പോൾ മുട്ട കൂടു ഒഴിച്ച് നല്ലവണ്ണം ഇളക്കി ചിക്കി എടുക്കുക. ഇതിലേക്ക് ചോറ് ചേർത്ത് നല്ലവണ്ണം മിക്സ്‌ ചെയ്തു എടുക്കുക.

ഇതിലേക്ക് കുറച്ചു മല്ലി ഇല ഇടുക. ഇനി ഉള്ളി വറുത്തു വച്ചത് ചേർത്ത് ഇളക്കുക. ഇതിനു kari യൊന്നും ആവശ്യമില്ല .വേണമെങ്കില അച്ചാർ kooti kazhikkam.

ഉരുളക്കിഴങ്ങ് കാരറ്റ് ബീൻസ്‌ മെഴുക്കുപെരട്ടി

.

1) ഉരുളക്കിഴങ്ങ് (ഇടത്തരം വലിപ്പം)- 3-4 no.s, കാരറ്റ് - 1-2 no.s, ബീൻസ്‌ - കുറച്ചു - ഇവ മൂന്നും കഴുകി അരിഞ്ഞെടുക്കുക, എല്ലാം ഒരേ നീളത്തിലായാൽ കാണാൻ നല്ലതാണ്.
2) ഉള്ളി, കറിവേപ്പില, മഞ്ഞൾപൊടി, എണ്ണ, ഉപ്പു, വറ്റൽമുളക്/പച്ചമുളക്

ഉണ്ടാക്കുന്ന രീതി:~

ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ ഉള്ളി അരിഞ്ഞത് വറ്റൽമുളക് കറിവേപ്പില ഇവ വഴറ്റുക. ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾപൊടി ചേര്ക്കുക.
അരിഞ്ഞ് വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ചേർത്തിളക്കി ഉപ്പു ചേർത്ത് കുറച്ചു വെള്ളം തെളിച്ചു മൂടി ചെറുതീയിൽ വേവിക്കുക. കുറച്ചു നേരം കഴിഞ്ഞു കാരറ്റ് കഷ്ണങ്ങൾ ചേർക്കുക, കാരറ്റിനു അധികം വേവ് വേണ്ട. അടുപ്പിൽ നിന്നും വാങ്ങുന്നതിന് മുൻപ് ബീൻസ്‌ കൂടി ചേർക്കുക. ബീൻസ്‌ നിറം മാറാതെ നോക്കണം, അധികനേരം വേവിക്കാതെ അടുപ്പിൽ നിന്നും വാങ്ങുക. ബീൻസ്‌ ചേർത്ത് കഴിഞ്ഞു തീ കുറച്ചു കൂട്ടി വെച്ച് പെട്ടെന്ന് വേവിച്ചു അടുപ്പിൽ നിന്നും ഇറക്കാം. കുട്ടികൾക്കുള്ളതായത് കൊണ്ട് പച്ചമുളക് ആവശ്യമെങ്കിൽ മാത്രം ചേർക്കുക.

സ്വല്പം തൈരും ഈ മെഴുക്കുപെരട്ടിയും ഉണ്ടെങ്കിൽ ചോറ് നല്ല കുശാലായി കഴിച്ചോളും.

ഈന്തപഴ മധുരം




ഈന്തപഴം -പതിനഞ്ചു (കുരു കളഞ്ഞു വൃത്തിയാക്കി വച്ചത് )
ശര്‍ക്കര പാനി-ഒരു കപ്പ്‌
റാഗി പൊടി-അര കപ്പ്‌
അരി വറുത്തു പൊടിച്ചത്-കാല്‍ കപ്പ്‌
തേങ്ങ ചിരവിയത്-അര കപ്പ്‌
ജീരക പൊടി-ഒരു ടീസ്പൂണ്‍
ഏലക്കായ പൊടിച്ചത്-ഒരു ടീസ്പൂണ്‍
കശുവണ്ടി-പത്ത്
കിസ്മിസ് -പത്ത്
നെയ്യ്-രണ്ടു ടീസ്പൂണ്‍

ചെയേണ്ട വിധം :-

കശുവണ്ടിയും കിസ്മിസും ഒരു സ്പൂണ്‍ നെയ്യില്‍ വറുത്തു മാറ്റി വക്കുക.
ശര്‍ക്കര പാനി അരിച്ചെടുത്ത്‌ അതിലേക്ക് ഈന്തപഴം ചേര്‍ത്ത് തിളപ്പിക്കുക.പഴം സോഫ്റ്റ്‌ ആയിക്കഴിഞ്ഞാല്‍ നന്നായി ഉടക്കുക.അതിലേക്ക് അരി വറുത്തു പൊടിച്ചതും ജീരക പൊടിയും ചേര്‍ത്തിളക്കുക..രണ്ടു മൂന്നു മിനിറ്റു അങ്ങിനെ ഇളക്കി കൊടുത്തതിനു ശേഷം അതിലേക്കു തേങ്ങ ചിരവിയതും റാഗി പൊടിയും ചേര്‍ത്തിളക്കുക..ഇത് കട്ടിയായി വരുമ്പോള്‍അതിലേക്കു ഏലക്ക പൊടിയും കിസ്മിസും ഒരു സ്പൂണ്‍ നെയ്യും ചേര്‍ത്ത് നന്നായി വരട്ടിയെടുക്കുക.പത്രത്തില്‍ നിന്ന് വിട്ടു വരന്‍ തുടങ്ങുമ്പോള്‍ വാങ്ങാം.ഇതില്‍ നിന്നും കുറേശ്ശെ എടുത്തു ഉരുട്ടി കൈ വെള്ളയില്‍ വച്ച് പരത്തി മുകളില്‍ വറുത്ത കശുവണ്ടി വച്ച് വിളമ്പാം....
ഒറ്റിപിടിക്കുന്നു എന്ന് തോന്നിയാല്‍.കയ്യില്‍ ഒരല്പം നെയ്‌ തടവിയാല്‍ മതി...രുചികരമായ പോഷക സമ്പുഷ്ടമായ ഈന്തപഴ മധുരം തയ്യാര്‍ ......


ആലൂ-പാലക് ഫ്രൈ




പാലക് ചീര -ഒരു കെട്ടു
ഉരുളക്കിഴങ്ങ്-നാല് മീഡിയം സൈസ് (പുഴുങ്ങി തൊലി കളഞ്ഞു കഷ്ണങ്ങളാക്കി വക്കുക )
തക്കാളി-ഒരു ചെറുത്
സവാള-ഒന്ന് മീഡിയം സൈസ്
പച്ചമുളക്-മൂന്ന്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂണ്‍
ജീരകം-ഒരു ടീസ്പൂണ്‍
മുളകുപൊടി-അര ടീസ്പൂണ്‍
ഗരം മസാല/ചാട്ട് മസാല-അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി-കാല്‍ ടീസ്പൂണ്‍
ഉപ്പ് എണ്ണ ആവശ്യത്തിനു

ചെയുന്ന വിധം :--

പാലക് ഇല എടുത്ത് തിളച്ച വെള്ളത്തിലിട്ടു അഞ്ചു മിനിറ്റു വേവിക്കുക.അതിനു ശേഷം ഇത് അരച്ചെടുക്കണം.ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ ജീരകം ഇട്ടു പൊട്ടി വരുമ്പോള്‍ സവാളയും,പച്ചമുളകും ചേര്‍ക്കുക,അതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് വഴറ്റുക.അതിലേക്ക് തക്കാളി ചേര്‍ക്കുക..എണ്ണ തെളിഞ്ഞു വരുമ്പോള്‍ അതിലേക്ക് പൊടികള്‍ ചേര്‍ത്ത് പച്ചമണം മാറുന്ന വരെ വഴറ്റുക.അതിലേക്ക് അരച്ച് വച്ച ചീര ചേര്‍ത്ത് എണ്ണ തെളിയുന്ന വരെ വഴറ്റുക..അതിലേക്ക് ഉരുളക്കിഴങ്ങ് കഷ്ണങ്ങളും ചേര്‍ത്ത് നന്നായി ഇളക്കുക..ഗ്രേവി ഉരുളക്കിഴങ്ങില്‍ പൊതിഞ്ഞു വരുന്ന പരുവമാകുമ്പോള്‍.ഓഫ്‌ ചെയാം.ചൂടോടെ ചപ്പതിക്കൊപ്പം വിളമ്പാം.....

അച്ചിങ്ങാ പയർ മെഴുക്കുപിരട്ടി




വേണ്ടത്:~
അച്ചിങ്ങാ പയർ - 1/2 കിലോ
ഉള്ളി ചെറുത്‌ - 3 - 4 no.s
വെളുത്തുള്ളി - 6-8 അല്ലികൾ (വലിയ അല്ലികൾ ആണെങ്കിൽ അളവ് കുറയ്ക്കാം)
ഉണക്കമുളക് - 4-5 (Chilli flakes - 1 to 1.5 tsp) പാകത്തിന്
** ഉണക്കമുളകും വെളുത്തുള്ളിയും ചതച്ചെടുക്കുക
തേങ്ങാക്കൊത്ത് - പാകത്തിന്
മഞ്ഞൾപൊടി 1/4 tsp
പച്ചമുളക്, കറിവേപ്പില
ഉപ്പു, എണ്ണ

പാചകരീതി:~
1. അച്ചിങ്ങാ പയർ നല്ലതുപോലെ കഴുകി കഷ്ണങ്ങളായി ഒടിച്ചെടുക്കുക. കത്തി കൊണ്ട് അരിയുന്നതിലും രുചി ഒടിച്ചെടുക്കുന്നതാണ് എന്നാണു പറയാറ്.
2. ഈ പയർകഷ്ണങ്ങൾ കുറച്ചു വെള്ളം ചേർത്ത് ഉപ്പും മഞ്ഞളും ഇട്ടു വേവിക്കുക. അധികനേരം വേവിക്കേണ്ട, പച്ചനിറം പോകാതെ നോക്കണം.
അധികം വേവില്ലാത്ത പയർ ആണെങ്കിൽ വെള്ളത്തിൽ വേവിക്കാതെ തന്നെ നേരിട്ട് ഉലർത്തിയെടുക്കാം.
3. ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉള്ളി അരിഞ്ഞതും ചതച്ച വെളുത്തുള്ളിയും ഉണക്കമുളകും തേങ്ങാക്കൊത്തും നല്ലത് പോലെ വഴറ്റുക. എന്നിട്ട് ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന അച്ചിങ്ങപയർ കഷ്ണങ്ങൾ ചേർത്ത് നല്ലത് പോലെ വഴറ്റി കറിവേപ്പിലയും പച്ചമുളക് കീറിയതും ചേർത്തു അടുപ്പിൽ നിന്നും വാങ്ങുക.

ഇത്രേ ഉള്ളൂ കാര്യം